
ചുട്ടു പൊള്ളുന്ന ചൂടില്‍ ആരും തണുപ്പിനെ സ്നേഹിച്ചു പോകും ,.. ചൂടിനേയും വെയിലിനെയും കുറ്റം പറഞ്ഞിരിക്കുമ്പോഴാണ് ഊട്ടിയിലേക്ക് ഒരു യാത്ര തരപ്പെട്ടത് ,..ഒന്നും നോക്കിയില്ല ,.. അച്ഛന്റെയും അമ്മയുടെയും ,അമ്മയുടെ സഹപ്രവര്‍ത്തകരുടെയും കൂടെയാണ് യാത്ര ,..03/04/2014 ന് രാവിലെ 6 മണിയോട് കൂടി ഞങ്ങള്‍ യാത്ര പുറപ്പെട്ടു ,..കേരള -തമിഴ്നാട് ബോര്‍ഡറിന് 10 കിലോ മീറ്റര്‍ അകലെ വഴിക്കടവും കഴിഞ്ഞ് ഉയരങ്ങളിലേക്ക് എത്തും തോറും ചായ ചൂടാറുന്നത് പോലെ അന്തരീക്ഷം തണുത്തു കൊണ്ടേയിരുന്നു ,..
പാതയുടെ ഇരുവശങ്ങളിലും തലപൊക്കി നിന്നിരുന്ന വൃക്ഷലതാദികള്‍ക്ക് ഞാന്‍ നന്ദി പറഞ്ഞു ,.. ഇരുവശങ്ങളിലെയും വാനരപട പാതകളുടെ ഇരു വശങ്ങളിലുമായി കാത്തുനില്ക്കുന്ന കാഴ്ച ഭംഗിയുള്ളതാണെങ്കിലും അവരുടെ പ്രതീക്ഷ മുഴുവനും ഞങ്ങളില്‍ പലരും വലിച്ചെറിയുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ആയിരുന്നു .. നാടും കാടും ഒരുപോലെ നശിപ്പിക്കുന്ന മനുഷ്യക്രൂരതയുടെ രക്തസാക്ഷികള്‍ ,.. മെല്ലെ മെല്ലെ കാറ്റില്‍ യൂക്കാലിപ്സ് മരങ്ങളുടെ ഗന്ധം സന്നിവേശിക്കാന്‍ തുടങ്ങി ,.
. ചെരിവ് പ്രദേശങ്ങളില്‍ റോഡിന്റെ ഇരു വശങ്ങളിലുമായി തേയില ചെടികള്‍ തലപൊക്കി നില്‍ക്കുന്നത് അതിമനോഹരമായ കാഴ്ചയാണ് ..
അമ്മയുടെ സഹപ്രവര്‍ത്തകരുടെ ചെറിയ മക്കളില്‍ പലരും ആദ്യമായിട്ടാണ് ബോട്ടിലും ട്രെയിനിലും കയറുന്നത് ,.. അവരുടെ മുഖത്തെ അത്ഭുതം ഞങ്ങളിലെല്ലാവര്ക്കും സന്തോഷം നല്കി ,..
അധികം വൈകാതെ തന്നെ മടക്കയാത്ര ആരംഭിച്ചു ,.അല്ലറ ചില്ലറ സാധനങ്ങള്‍ വാങ്ങി എല്ലാവരും ബസ്സില്‍ കയറി ഇരുന്നു ,.. ഒരു ദിവസത്തെ അലച്ചിലിന്റെ ക്ഷീണം എല്ലാവരുടെയും മുഖങ്ങളില്‍ പ്രകടം ആയിരുന്നു ,.. ബസ്സിന്റെ ഗ്ലാസുകള്‍ എല്ലാം എല്ലാവരും അടച്ചു ഭദ്രമാക്കി ,..കുത്തുന്ന തണുപ്പായിരുന്നു ,.. മെല്ലെ മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു ,..
മേലാകെ വിയര്ത്തപ്പോള് എന്റെ ഉറക്കം പോയി ,..അപ്പോഴേക്കും വഴിക്കടവ് എത്തിയിരുന്നു ,.. വര്‍ഷാവര്‍ഷം ചൂട് കൂടുകയല്ലാതെ കുറയുന്നതിന്റെ ലക്ഷണം കാണുന്നില്ല . ഇങ്ങനെയൊക്കെ ആണെങ്കില്‍ തന്നെയും മരങ്ങള്‍ നട്ടുപിടിപ്പിക്കാനോ ഉള്ള മരങ്ങള്‍ വെട്ടാതെ സംരക്ഷിക്കാനോ മനുഷ്യന് ശ്രമിക്കുന്നില്ല ,. അങ്ങനെ ശ്രമിക്കുന്നവരെ അനുകൂലിക്കുന്നുമില്ല .










